മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച് കണ്ടെത്തി

Latest ഇന്ത്യ

അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച് ആസാം പൊലീസ് കണ്ടെടുത്തു.

സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

ദുബൈ പൊലീസിന്റെ സഹകരണത്തോടെയാണ് വാച്ച് കണ്ടെടുത്തതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കേസുമായി ബന്ധപ്പെട്ട് വസീദ് ഹുസൈൻ എന്നയാളാണ് അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികൾ നടക്കുകയാണ്.

കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് സൂപ്രണ്ട് ശിസാഗർ രാഗേഷ് റോഷൻ ഉച്ചയോടെ മാധ്യമങ്ങളെ അറിയിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *