‘മരക്കാർ’ ഓസ്കാർ നോമിനേഷനിൽ

Latest ഇന്ത്യ കേരളം പ്രാദേശികം വിനോദം

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മലയത്തിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ടാണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ പുറത്തിറങ്ങിയത്.

ഇപ്പോൾ മരക്കാർ അണിയറപ്രവർത്തകർക്കും ആരാധകർക്കും ആവേശം നിറക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. ഓസ്‌കാറിന്റെ മികച്ച ഫീച്ചർ ഫിലിം പട്ടികയിൽ മലയാളത്തിന്റെ മരക്കാറും ഇടം നേടിയിരിക്കുന്നു.

ഗ്ലോബൽ കമ്യൂണിറ്റി ഓസ്‌കർ അവാർഡ്‌സ്-2021നുള്ള ഇന്ത്യയിൽ നിന്നുള്ള നോമിനേഷൻ പട്ടികയിലാണ് മരക്കാർ വന്നിരിക്കുന്നത്. കുഞ്ഞാലി മരക്കാറിന്റെ വീര സാഹസിക കഥ പറഞ്ഞ ചിത്രം മലയാളത്തിലെ തന്നെ ബിഗ് ബജറ്റ് സിനിമയാണ്.

മോഹൻലാലിനൊപ്പം വിവിധ ഭാഷകളിൽ നിന്ന് വൻതാരനിര ഒന്നിച്ച ചിത്രം ഒന്നിലധികം ദേശിയ പുരസ്‌കാരത്തിനും അർഹമായി. മികച്ച ഫീച്ചർ സിനിമ, സ്‌പെഷ്യൽ എഫക്ട്‌സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളിലാണ് 67മത് ദേശീയ പുരസ്‌കാരം ലഭിച്ചത്.

ഡിസംബർ 17നാണ് മരക്കാർ അറബിക്കടലിന്റെ സിംഹം ആമസോൺ പ്രൈമിൽ സ്ട്രീമ്ങ് ആരംഭിച്ചത്. ഡിസംബർ രണ്ടിനാണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ആദ്യം ഒടിടിക്ക് നൽകാനിരുന്ന സിനിമ നിരവധി ചർച്ചകൾക്കൊടുവിലായിരുന്നു തീയേറ്ററുകളിലെത്തിയത്. 

Leave a Reply

Your email address will not be published. Required fields are marked *