റിപ്പബ്ലിക്ക് ദിന സന്ദേശമുയർത്തി മർകസ് മൈമൻ ട്രാൻസ്പരൻസി കാമ്പയിൻ പ്രൗഢാരംഭം

Latest ഇന്ത്യ കേരളം പ്രാദേശികം

മൊഗ്രാൽ പുത്തൂർ : കോട്ടക്കുന്ന് മർകസുൽ മൈമൻ സ്റ്റുഡന്റസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ട്രാൻസ്പരൻസി ക്യാമ്പയിൻ ചിറ്റ് ചാറ്റ് പ്രോഗ്രാമോടെ പ്രൗഢാരംഭം.

റിപ്പബ്ലിക്കിന്റെ സന്ദേശമുയർത്തി നടന്ന പരിപാടി വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും നവ്യാനുഭൂതി നൽകി.

ട്രാൻസ്പരൻസി ക്യാമ്പയിൻ മർകസ് മൈമൻ ജന:സെക്രെട്ടറി സഈദ് സഅദി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ അബ്ദുൽ സലാം സഅദി അധ്യക്ഷത വഹിച്ചു.

ഹാഫിള് മിസ്ഹബ് കീ നോട്ട് അവതരിപ്പിച്ചു.

അഡ്വ.ആശിർ അബ്ബാസ് ബള്ളൂർ,സിറാജ് കോട്ടക്കുന്ന്,ഫൈറാസ് ബള്ളൂർ,നൗഷാദ് ദേശാങ്കുളം ചർച്ചക്ക് നേതൃത്വം നൽകി.

ഫത്താഹ് നൂറാനി അവലോകനം നടത്തി.
അഷ്‌റഫ് ഹാജി കോട്ടക്കുന്ന്,ഹാരിസ് കോട്ടക്കുന്ന്,അൻസാരി,അലി ദേശാങ്കുളം,മുനീർ മൈമൻ,അഷ്‌റഫ് മർഹബ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *