തിരുവനന്തപുരം: കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ് കേസില്‍ പ്രതിയായ ഉദ്യോഗസ്ഥനെ സൈബര്‍ പൊലീസ് അറസ്റ്റുചെയ്തു. കേരള സര്‍വകലാശാല സെക്ഷന്‍ ക്ലര്‍ക്കായിരുന്ന വിനോദിന്റെ പോലീസ് അറസ്റ്റ് ചെയ്തത്. കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സൈബര്‍ പൊലീസിന് കൈമാറുകയായിരുന്നു.
ബി.എസ്.സി കമ്ബ്യൂട്ടര്‍ സയന്‍സ് പരീക്ഷയിലാണ് മാര്‍ക്ക് തട്ടിപ്പ് നടന്നത്. അവസാന സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് തിരുത്തി വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ചതായാണ് സര്‍വകലാശാല നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.
പണം നല്‍കിയാണ് മാര്‍ക്ക് തിരുത്തിയതെന്ന് പ്രോ വൈസ് ചാന്‍സലര്‍ നടത്തിയ തെളിവെടുപ്പില്‍ വിദ്യാര്‍ത്ഥികള്‍ സമ്മതിക്കുകയും ചെയ്തു. വിനോദ് കൈകാര്യം ചെയ്ത സെക്ഷനില്‍ മാത്രം 74 പേരുടെ മാര്‍ക്ക് തിരുത്തിയിരുന്നു. വിനോദിനെ സസ്പെന്റ് ചെയ്യുകയും സര്‍വകലാശാല പൊലീസിനെ സമീപിക്കുകയുമായിരുന്നു. ടാബുലേഷന്‍ സോഫ്റ്റ്വെയറിലെ പഴുതുകള്‍ ഉപയോഗിച്ചായിരുന്നു തിരിമറി.