“റാം സ്നേഹി ഘട്ടിലെ 100 കൊല്ലത്തിലധികം പഴക്കമുള്ള ഗരിബ് നവാസ് പള്ളി അധികൃതർ അന്യായമായി പൊളിച്ചുമാറ്റിയിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി പൊലീസ് സാന്നിധ്യത്തിലാണ് നിയമപരമായ യാതൊരു ന്യായീകരണവുമില്ലാത്ത ഈ പ്രവൃത്തി നടന്നിരിക്കുന്നത്. പള്ളിയുമായി ബന്ധപ്പെട്ട് ഒരു തർക്കവും നിലനിൽക്കുന്നില്ല. സുന്നി വഖഫ് ബോർഡ് പട്ടികപ്പെടുത്തിയ പള്ളിയാണിത്. പള്ളിയുടെ രേഖകൾ കാണിക്കണമെന്ന് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം.”- മുസ്ലിം ലോ ബോർഡ് ജനറൽ സെക്രട്ടറി മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി പറഞ്ഞു.
അതേസമയം, കെട്ടിടം നിയമവിരുദ്ധമായി പണികഴിപ്പിച്ചതാണെന്ന് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആദർശ് സിംഗ് പറഞ്ഞു