ബോവിക്കനം :പ്ലാന്റേഷൻ കോർപറേഷന്റെ മുളിയാർ ഡിവിഷനിലെ ആലൂരിൽ വൻ തീപിടുത്തം.
നൂറുകണക്കിന് റബർ തൈകൾ കത്തിനശിച്ചു. 10 ഏകറോളം സ്ഥലത്തെ നാല് വർഷം പ്രായമുള്ള തൈകളാണ് നശിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്.
കാസർകോട്, കുറ്റിക്കോൽ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർ ഫോഴ്സും നാട്ടുകാരും ഒത്തുചേർന്ന് തീയണക്കാൻ കഠിന പരിശ്രമമാണ് നടത്തിയത്.
ഫയർ ഫോഴ്സ്എത്തുമ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. ഒടുവിൽ രാത്രി ഏറെ വൈകിയാണ് തീയണക്കാൻസാധിച്ചത്.
പ്ലാന്റേഷൻ കോർപറേഷന്റെ വിവിധ തോട്ടങ്ങളിൽ ഇടയ്ക്കിടെ തീ പിടുത്തം ഉണ്ടാവാറുള്ളതായി സമീപവാസികൾ പറയുന്നു.
യഥാസമയത്ത് അടിക്കാടുകൾ വെട്ടിമാറ്റാത്തതാണ് അപകടത്തിന് വഴിവെക്കുന്നതെന്നാണ് ആരോപണം.