പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മറവി രോഗ ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്ന് റിപ്പോര്‍ട്ട്.
അല്‍ഷിമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡി സോര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ ‘ഉദ്‌ബോധിന്റെ’ സംഘടിപ്പിച്ച പഠനത്തിലാണ് ഗുരുതരമായ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടന്നത്.
അല്‍ഷിമേഴ്‌സ് ദിനത്തോടനുബന്ധിച്ചായിരുന്നു പഠനം സംഘടിപ്പിച്ചത്.
കൊച്ചി ശാസാത്ര സാങ്കേതിക വകുപ്പിന്റെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സ് ആണ് പഠനം സംഘടിപ്പിച്ചത്.
നിലവില്‍ സംസ്ഥാനത്ത് മറവി രോഗം ബാധിച്ചവരുടെ എണ്ണം 2.16 ലക്ഷം കവിഞ്ഞതായാണ് റിപ്പോര്‍ട്ട്.
പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഇവരുടെ എണ്ണം ഇരട്ടിയാകുമെന്നും നൂറില്‍ അഞ്ച് പേര്‍ക്ക് മറവി രോഗത്തിന് സാധ്യതയുള്ളതായും പഠനത്തില്‍ സൂചിപ്പിക്കുന്നു.
രോഗ ബാധിതകില്‍ 10 ശതമാനം പേര്‍ക്ക് മാത്രമാണ് രോഗത്തിന്റെ തുടക്ക കാലം മുതലേ ശരിയായ പരിചരണം ലഭിക്കുന്നുള്ളു എന്നാണ് റിപ്പോര്‍ട്ടിലെ ഗുരുതരമായ കണ്ടെത്തല്‍.
ബാക്കി വരുന്ന 90 ശതമാനം രോഗബാധിതരും സമൂഹത്താല്‍ അവഗണിക്കപ്പെട്ടവരാണ് എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.