മൊഗ്രാൽ : കുമ്പള പഞ്ചായത്ത് പതിനെട്ടാം വാർഡിൽ പെട്ട നാങ്കിയിൽ നിന്നും മീലാദ് നഗറിലേക്ക് ബന്ധിപ്പിക്കുന്ന മീലാദ് നഗർ ലിങ്ക് റോഡ് ( ആൽഫ കോളേജ് ഓപ്പോസിറ്റ് റോഡ് ) മാർച്ച് 31ന് രാവിലെ 11 മണിക്ക് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി താഹിറ യൂസഫ് ഉദ്ഘാടനം ചെയ്ത് ജനങ്ങൾക്ക് തുറന്ന് കൊടുക്കും. വാർഡ് മെമ്പർ അബ്ദുൽ റിയാസ് അധ്യക്ഷത വഹിക്കും.
2021 -22 വർഷത്തെ കുമ്പള ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4,50,000 രൂപ ചിലവഴിച്ചാണ് നാങ്കി – മീലാദ് നഗർ ലിങ്ക് റോഡ് കോൺക്രീറ്റ് ചെയ്ത് പണി പൂർത്തിയാക്കിയത്.
ദേശീയപാതയിൽ നിന്ന് മീലാദ് നഗറിലൂടെ നാങ്കിയിലെത്താനും നാങ്കി യിൽ നിന്ന് മീലാദ് നഗറിലൂടെ ഹൈവേയിൽ പ്രവേശിക്കാനും പൊതു ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പ്രസ്തുത റോഡ്.ഉദ്‌ഘാടന പരിപാടിയിൽ മുഴുവൻ നാട്ടുകാരും കൃത്യ സമയത്ത് സംബന്ധിക്കണമെന്ന് വാർഡ് മെമ്പർ അബ്ദുൽ റിയാസ് അഭ്യർത്ഥിച്ചു.