തിരുവനന്തപുരം: മിൽമ പാൽ വില വർധിപ്പിച്ചേക്കും. പാൽ വില ആറ് മുതൽ 10 രൂപവരെ വർധിപ്പിക്കണമെന്ന് വിദഗ്ധ സമിതിയുടെ ശുപാർശ.
വിഷയം പഠിച്ച രണ്ടംഗ വിദഗ്ധ സമിതിയാണ് ശിപാർശ നൽകിയത്.കാർഷിക, വെറ്റിനറിസർവകലാശാലകളിലെ വിദഗ്ധർ നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.
ഒരു ലിറ്റർ പാൽ വിൽക്കുമ്പോൾ സംസ്ഥാനത്തെ കർഷകർ നേരിടുന്ന നഷ്ടം 8.57രൂപയാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ നഷ്ടം നികത്താൻ വില വർധിപ്പിക്കണമെന്നാണ് ശിപാർശ.