കാസർഗോഡ്: മഞ്ചേശ്വരം തുറമുഖം ഫിഷറീസ് -സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു.കടൽക്ഷോഭത്തിൽ വീടുകൾ തകർന്ന മുസോഡി കടപ്പുറത്തും മന്ത്രി സന്ദർശനം നടത്തി.മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കുമെന്നും
കടൽത്തീര സംരക്ഷണം ഉറപ്പുവരുത്തുമെന്നും
മന്ത്രി പറഞ്ഞു.മഞ്ചേശ്വരം ഹാർബറിൽ നടക്കുന്ന നിർമാണ പ്രവൃത്തികൾ’ വേഗത്തിൽ പൂർത്തിയാക്കും.രാജ് മോഹൻ ഉണ്ണിത്താൻ എം പി,എം എൽഎ മാരായ എകെഎം അഷറഫ്, അഡ്വ.സി എച്ച്.കുഞ്ഞമ്പു, ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് ചീഫ് എൻജിനീയർ ജോമോൻ ജോർജ്, സൂപ്രണ്ടിംഗ് എഞ്ചിനീയർ കുഞ്ഞിമൂസ പറവത്ത് തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.