സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറക്കും മന്ത്രി വി.ശിവന്‍ കുട്ടി

Latest ഇന്ത്യ കേരളം പ്രാദേശികം വിദ്യാഭ്യാസം/ തൊഴിൽ

കായംകുളം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി മന്ത്രി വി.ശിവന്‍കുട്ടി. കരീലക്കുളങ്ങര ടൗണ്‍ ഗവ. യു.പി സ്‌കൂളില്‍ ‘ശലഭോദ്യാനം’ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരിമിതിക്കുള്ളില്‍ നിന്നാണ് വിദ്യാഭ്യാസരംഗം മുന്നോട്ടുപോകുന്നത്. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധം വിഛേദിച്ചിരിക്കുന്നു.

ഇത്തരം പ്രതിസന്ധികളില്‍ നിന്നും മറികടക്കാനുള്ള പ്രവര്‍ത്തനമാണ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിക്കുന്നത്. എന്നാല്‍ ഒറ്റപ്പെട്ട ചിലരെങ്കിലും ഇതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തുന്നു. പഠനത്തിനൊപ്പം പഠ്യേതര മേഖലയിലെ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തമാണ് മികച്ച വിദ്യാര്‍ഥികളെ സൃഷ്ടിക്കുന്നത്. എന്നാല്‍ കോവിഡ് കാരണം വിദ്യാഭ്യാസം ഡിജിറ്റലായതോടെ പഠ്യേതര മേഖല പൂര്‍ണമായും ഇല്ലാതാക്കപ്പെട്ടു. ഇതിന് അടിയന്തിരമായി പരിഹാരം കാണേണ്ടതുണ്ട്. കുട്ടികളുടെ മനസുകളെ വര്‍ണാഭാക്കിയിരുന്ന പൂമ്ബാറ്റകളും കാമ്ബസുകളിലുണ്ടാകണമെന്ന ലക്ഷ്യത്തില്‍ ശലഭോദ്യാനം പരിപാടി വ്യാപകമാക്കും.

സ്‌കൂളുകളില്‍ ശലഭ ക്ലബ്ബുകള്‍ രൂപവത്കരിക്കും. ഷഡ്പദങ്ങളെ കുറിച്ചുള്ള ഗവേഷണ പദ്ധതികളും ആവിഷ്‌കരിക്കും. കൈപ്പുസ്തകം പുറത്തിറക്കും. മികച്ച പദ്ധതികള്‍ക്ക് പുരസ്‌കാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. യു. പ്രതിഭ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. ശശികല, കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം കെ.എച്ച്. ബാബുജാന്‍, സമഗ്ര ശിക്ഷ പ്രൊജക്ട് ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.ആര്‍. ഷൈല, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ജി. കൃഷ്ണകുമാര്‍, ഡോ. ടി.വി. സജീവ്, നഗരസഭ വൈസ്‌ചെയര്‍മാന്‍ ജെ. ആദര്‍ശ്, സ്ഥിരം സമിതി അധ്യക്ഷ ഷാമില അനിമോന്‍, കൗണ്‍സിലര്‍ നാദിര്‍ഷ ചെട്ടിയത്ത്, ഇമ്മാനുവല്‍ ടി. ആന്റണി, എ.കെ. പ്രസന്നന്‍, പി. സുജാത, എ. സിന്ധു, ജെസി.കെ. ജോസ്, മുബീര്‍ എസ്. ഓടനാട്, ജൂലി എസ്. ബിനു തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *