കോഴിക്കോട്: ബേപ്പൂർ തീരത്ത് നിന്ന് 15 മത്സ്യതൊഴിലാളികളുമായി പുറപ്പെട്ട് കടൽക്ഷോഭത്തിൽ കാണാതായ ബോട്ട് മംഗളൂരുവിൽ കണ്ടെത്തി. ‘അജ്മീർ ഷാ’ ബോട്ട് മംഗരൂരു തീരത്ത് കണ്ടെത്തിയ വിവരം നിയുക്ത ബേപ്പൂർ എം.എൽ.എ പി.എ. മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ബോട്ടിലുള്ള എല്ലാവരും സുരക്ഷിതരാണെന്നും ന്യൂ മംഗളൂരുവിന് സമീപം കരപറ്റാനാകാതെ നങ്കൂരമിട്ടിരിക്കയാണെന്നും റിയാസ് പറഞ്ഞു.