കാണാതായ നീലേശ്വരം സ്വദേശിയെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Latest ഇന്ത്യ കേരളം പ്രാദേശികം

നീലേശ്വരം ∙ കാണാതായ വെൽഡിങ് കട പാർട്ണർ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ. നീലേശ്വരം പൊലീസ് സ്റ്റേഷനു സമീപം മന്ദംപുറത്തെ പി.ഷിബുവിന്റെ (36) മൃതദേഹമാണ് രാത്രിയോടെ പുതുക്കൈ ചൂട്ട്വത്ത് ഒഴിഞ്ഞപറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്. പുതുക്കൈ ചേടിറോഡ് ശ്രീവൽസം ജംക്‌ഷനിലെ മാതാ വെൽഡിങ് ഷോപ് പാർട്ണർ ആയിരുന്ന ഷിബുവിനെ തിങ്കളാഴ്ച രാത്രി മുതൽ കാണാനില്ലായിരുന്നു.

ബന്ധുക്കളുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനയും പൊലീസും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഓട്ടോഡ്രൈവർ ചന്ദ്രന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: അഞ്ജിത. മകൻ: വിശ്വജിത്ത്. സഹോദരങ്ങൾ: വിനു, ഷൈമ, ഷീബ.

Leave a Reply

Your email address will not be published. Required fields are marked *