തൃക്കരിപ്പൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ണൂരിൽ കണ്ടെത്തി

Latest പ്രാദേശികം

തൃക്കരിപ്പൂർ: രണ്ട് ദിവസം മുമ്പ് തൃക്കരിപ്പൂർ ഉടുമ്പുന്തലയിൽ നിന്ന് കാണാതായ അദ്നാൻ എന്ന വിദ്യാർത്ഥിയെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും കണ്ടെത്തി. റെയിൽവേ ജീവനകാരി ചെറുവത്തുർ വലിയ കൊവ്വൽ സ്വദേശി അജിനയാണ് അദ്നാനെ തിരിച്ചറിഞ്ഞത്. അജിന കണ്ണൂർ റെയിൽവേ പോലീസ്‌ അധികാരികളെ വിവരമറിയിക്കുകയും റെയിൽവേ പോലീസിൽ നിന്നും വിവരം ലഭിച്ച പ്രകാരം വിദ്യാത്ഥിയുടെ സഹോദരൻ സാബിത്ത്, ചന്തേര എഎസ്ഐ ടി തമ്പാൻ,സിവിൽ പോലിസ് ഓഫീസർ ധനേഷ് കെ.വി നിലേശ്വരംരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷുഹൈബ് വി.പി.പി, ട്രോമ കെയർ ജനമൈത്രി പോലീസ്‌ വളണ്ടിയർ ആദിൽ കാരോളം, എന്നിവർ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ എത്തി. തുടർന്ന് കുട്ടിയെ ചന്തേര പോലീസ്‌ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *