കുമ്പള: പാർട്ടിയുടെ പ്രതിസന്ധി കാലഘട്ടത്തിൽ മുസ്ലിം ലീഗ് സ്ഥാന മോഹം ഇല്ലാതെ സേവനം നടത്തിയ കുമ്പള പഞ്ചായത്തിൽ ചുരുക്കം ചില നേതാക്കളിൽ ഒരാളായിരുന്നു എം എം ഇബ്രാഹിം പെർവാഡ് മെന്ന് മുസ്ലിം ലീഗ് കുമ്പള കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണത്തിൽ എ കെ എം അഷ്റഫ് എം എൽ എ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യഹിയ തങ്ങൾ ഹാദി കുമ്പോൽ പ്രാർത്ഥന നടത്തി.മുസ്ലീം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ വി യൂസുഫ് സ്വാഗതം പറഞ്ഞു.പ്രസിഡൻ്റ് അഡ്വ: സെക്കീർ അഹ്മദ് അദ്ധ്യക്ഷൻ വഹിച്ചു.മുസ്ലീം ലീഗ് മണ്ഡലം ട്രഷറർ അഷ്റഫ് കർളെ.,എ കെ ആരിഫ് അനുസ്മരണ പ്രഭാഷണം പറഞ്ഞു.
ടി എം ഷുഹൈബ്,യൂസുഫ് ഉളുവാർ, റഹ്മാൻ ആരിക്കാടി, എം പി കാലിദ്, സത്താർ ആരിക്കാടി, അഷ്റഫ് പെർവാഡ്, അബ്ദുൽ റഹ്മാൻ ഉദയ,അബ്ദുല്ല തോട്ടുങ്കര എന്നിവർ പ്രസംഗിച്ചു.