മൊഗ്രാൽ : നാടിന്റെ സർവ്വ മേഖലകളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു എം എം ഇബ്രാഹിം പെർവാഡെന്ന് മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഒരു മേഖലയും തനിക്ക് ചേരാത്തതായിട്ടില്ലെന്ന് എം എം ഇബ്രാഹിം പെർവാഡ് തെളിയിച്ചിരുന്നു.
മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ വൈസ് പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചതിലൂടെ വിദ്യാഭ്യാസരംഗത്തും, ആദർശ രാഷ്ട്രീയത്തിൽ അടിയുറച്ച് നിന്ന് മുസ്ലിം ലീഗ് നേതാവായതിലൂടെ രാഷ്ട്രീയരംഗത്തും, മൊഗ്രാലിലെ മൂന്ന് ജമാഅത്ത് കമ്മിറ്റികളിലെ ഭാരവാഹിത്വത്തിലൂടെ മതരംഗത്തും, മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ ക്യാപ്റ്റൻ പദവി അലങ്കരിച്ചതിലൂടെ കാൽപ്പന്തുകളിയിലെ ആവേശകുതിപ്പായി മാറി കായികരംഗത്തും, എയിം വുഡ്‌സ് എന്ന സ്ഥാപനത്തിലൂടെ വ്യാപാര രംഗത്തും, ഇശൽ ഗ്രാമത്തിലെ കലാ- സാംസ്കാരിക രംഗത്തും ഏറെ ശോഭിച്ച വ്യക്തിത്വമായിരുന്നു എം എം പെർവാഡ്. അദ്ദേഹത്തിന്റെ നിര്യാണം മൊഗ്രാലിന് കനത്ത നഷ്ടമാണെന്ന് യോഗം അനുസ്മരിച്ചു. അനുസ്മരണയോഗം കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.
ദേശീയവേദി പ്രസിഡന്റ് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. റിട്ടയേർഡ് ഹെഡ്മാസ്റ്റർ എം മാഹിൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.എ മൂസ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ കുമ്പള ഗ്രാമ പഞ്ചായത്ത് മുൻ അംഗം ബി.എൻ മുഹമ്മദലി, വ്യവസായ പ്രമുഖൻ എം എ ഹമീദ് സ്പിക്ക്, ടി.സി അഷ്റഫലി,ഹമീദ് പെർവാഡ്, സി.എം ഹംസ, അബ്ദുള്ള ഹാജി നാങ്കി, എം എം റഹ്മാൻ, ടി കെ ജാഫർ, വിജയകുമാർ, അഷ്‌റഫ് പെർവാഡ്, എച്ച്.എം കരീം, എം എ ഇക്ബാൽ, ടി എ ജലാൽ, മുഹമ്മദ് അഷ്‌റഫ് സാഹിബ്, അബ്ദുള്ള കുഞ്ഞി നടുപ്പളം, എം.എസ് മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. ട്രഷറർ കെ പി മുഹമ്മദ് സ്മാർട്ട് നന്ദി പറഞ്ഞു.