മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍സിപിയുടെ പിന്തുണയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ചിരുന്നെന്ന് വെളിപ്പെടുത്തി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദിയുള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ തന്നെ സര്‍ക്കാര്‍ രൂപീകരണത്തിന് സഖ്യം സംബന്ധിച്ച് സംസാരിച്ചിരുന്നു.
എന്നാല്‍ സാധ്യമല്ലെന്ന് താന്‍ അപ്പോള്‍തന്നെ വ്യക്തമാക്കിയെന്നും പവാര്‍ വ്യക്തമാക്കുന്നു. മറാത്തി ദിനപത്രം ലോക്സത്ത സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പവാറിന്റെ പ്രതികരണം.
മഹാ വികാസ് അഖാഡി സര്‍ക്കാര്‍ ഭരണത്തിലിരിക്കുന്ന മഹാരാഷ്ട്ര 2019 ലെ തെരഞ്ഞെടുപ്പിന് പിന്നാലെ ഏറെ രാഷ്ട്രീയ നീക്കങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു.
കോണ്ഗ്രസിനൊപ്പും തെരഞ്ഞെടുപ്പിനെ നേരിട്ട എന്‍സിപി ബിജെപിയുമായി സഖ്യത്തിന് തയ്യാറാവുന്നു എന്നതായിരുന്നു ഇതില്‍ പ്രധാനം.
അന്ന് പവാറിന്റെ മരുമകന് അജിത്ത് പവാര്‍ ബിജെപി ക്യാപിലേക്ക് എത്തിയത് ഉള്‍പ്പെടെ ശരത് പവാറിന്റെ ആശ്രിര്വാദത്തോടെ ആണ് എന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവയെല്ലാം തള്ളുകയാണ് ഇപ്പോള്‍ ശരത് പവാര്‍.
അന്നത്തെ നീക്കത്തിന് പിന്നില്‍ താന്‍ ആയിരുന്നെങ്കില്‍ അത്തരമൊരു സര്‍ക്കാര്‍ മുന്നോട്ട് പോകേണ്ടതല്ലേയെന്നും പവാര്‍ ചോദിക്കുന്നു.