ന്യൂഡല്‍ഹി: ട്വിറ്ററില്‍ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്ഷന്‍ നിലവില്‍ വന്നതോടെ വെരിവിക്കേഷന്‍ നഷ്ടപ്പെട്ടവരില്‍ നിരവധി പ്രമുഖരും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ആലിയാഭട്ട്, വീരാട് കോഹ്‌ലി, രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ക്ക് വെരിഫിക്കേഷന്‍ നഷ്ടമായി. പണം അടച്ച് സബ്‌സ്‌ക്രൈബ് ചെയ്തില്ലെങ്കില്‍ ഏപ്രില്‍ 20 മുതല്‍ വെരിഫൈഡ് ബാഡ്ജ് നീക്കം ചെയ്യുമെന്ന് നേരത്തെ ട്വിറ്റര്‍ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് നടപടി.സൗജന്യമായി വെരിഫിക്കേഷന്‍ ലഭിച്ച എല്ലാ അക്കൗണ്ടുകളുടേയും വെരിഫിക്കേഷന്‍ മാര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ട്വിറ്റര്‍ ആരംഭിച്ചിരുന്നു. മാര്‍ച്ച് ആദ്യമാണ് ട്വിറ്റര്‍ ആദ്യമായി ഇത്തരമൊരു നിര്‍ദേശം നല്‍കുന്നത്.
ബ്ലൂ ചെക്ക് മാര്‍ക്ക് നിലനിര്‍ത്തണമെങ്കില്‍ ‘ട്വറ്റര്‍ ബ്ലൂ’ സൈന്‍ അപ്പ് ചെയ്യണം.2009 ആദ്യമായി ട്വിറ്റര്‍ ബ്ലൂ ടിക്ക് മാര്‍ക്ക് അവതരിപ്പിക്കുന്നത്. രാഷ്ട്രീയക്കാര്‍, സിനിമാ താരങ്ങള്‍, ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ പ്രമുഖ വ്യക്തികളുടേയും കമ്പനികളുടേയും ഔദ്യോഗിക പേജുകള്‍ വേര്‍തിരിച്ചറിയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
ഇതിന് നേരത്തെ കമ്പനി ചാര്‍ജ്ജ് ഈടാക്കിയിരുന്നില്ല. പ്രതിമാസം ഓണ്‍ലൈനായി എട്ട് ഡോളറും ആപ്പ് വഴി 11 ഡോളറും നല്‍കാനാണ് നിര്‍ദേശം. ഇന്ത്യയില്‍ ഐഒഎസ്, ആന്‍ഡ്രോയ്ഡ് വരിക്കാര്‍ക്ക് 900 രൂപയും വെബ്‌സൈറ്റില്‍ 650 രൂപയുമാണ് പ്രതിമാസ നിരക്ക്. പ്രതിവര്‍ഷം 6800 രൂപയുടെ പ്രീമിയം സേവനവും ഉണ്ട്.