ലഹരിക്കെതിരെ മൊഗ്രാൽ ദേശീയവേദി “ഗ്രാമസഞ്ചാരം ”പദയാത്ര നടത്തും

Latest കേരളം

മൊഗ്രാൽ: ലഹരിയിൽ നിന്ന് നാടിനെ രക്ഷിക്കാനും, വരുംതലമുറയെ ലഹരി ഉപയോഗത്തിൽ നിന്ന് മുക്തമാക്കാനും മൊഗ്രാൽ ദേശീയവേദി “ഗ്രാമസഞ്ചാരം” എന്നപേരിൽ പദയാത്ര നടത്തും.

കുമ്പള ഗ്രാമ പഞ്ചായത്തിലെ 14,15,16, 17,18,19,20 വാർഡുകൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങളിലൂടെയാണ് ലഹരിവിരുദ്ധ സന്ദേശമുയർത്തിപ്പിടിച്ച് കുമ്പള പോലീസ്, എക്സൈസ്, വാർഡ് ജാഗ്രതാസമിതികൾ, സന്നദ്ധസംഘടനകൾ, ജമാഅത്ത് കമ്മിറ്റികൾ എന്നിവയുടെ സഹകരണത്തോടെ 2022 ഫെബ്രുവരി 16ന് ബുധനാഴ്ചയാണ് പദയാത്ര സംഘടിപ്പിക്കുന്നത്.

തൂവെള്ള വസ്ത്രവും, ഗാന്ധി തൊപ്പിയും ധരിച്ച് ദേശീയ വേദി ഭാരവാഹികളും, എക്സിക്യൂട്ടീവ് അംഗങ്ങളും ഉൾപ്പെടെ അമ്പതോളം പേർ പദയാത്രയിൽ അണിനിരക്കും.

ആറ് വാർഡുകളിലൂടെ കടന്നുപോകുന്ന പദയാത്രയിൽ ജനപ്രതിനിധികളും, മത- സാമൂഹിക-സാംസ്കാരിക- വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും വിവിധ കേന്ദ്രങ്ങളിൽ സംബന്ധിച്ച് ബോധവൽക്കരണ സന്ദേശം നൽകും.

വിവിധ സ്ഥലങ്ങളിൽ പദയാത്രയ്ക്ക് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. പേരാലിൽ നിന്ന് ആരംഭിച്ച് മൊഗ്രാൽ ടൗണിൽ സമാപിക്കുന്ന രീതിയിൽ ഒരു ദിവസത്തെ ഗ്രാമ സഞ്ചാരമാണ് സംഘടിപ്പിക്കുന്നത്.

ലക്ഷംവീട്, കുത്ത്ബി നഗർ,ബദ് രിയാ നഗർ, കോട്ട റോഡ്, പെർവാഡ്, നട്പ്പളം, ചളിയങ്കോട്, കെ.കെ പുറം, കടവത്ത്, കൊപ്പളം,നാങ്കി കടപ്പുറം, പെർവാഡ് കടപ്പുറം, ടി.വി.എസ് റോഡ്, മീലാദ്‌നഗർ എന്നീ പ്രദേശങ്ങളി ലൂടെയാണ് പദയാത്ര കടന്നുപോകുക.

പദയാത്രയിലുടനീളം ബോധവൽക്കരണത്തിന്റെ ഭാഗമായി വീടുകൾ തോറും ദേശീയവേദി വളണ്ടിയർമാർ ലഘുലേഖ വിതരണം ചെയ്യും.

ലഘുലേഖയുടെ പ്രകാശനം ദേശീയവേദി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഗൾഫ് പ്രതിനിധി എ.കെ ഇബ്രാഹിം, പ്രസിഡണ്ട് സിദ്ദീഖ് റഹ്മാന് നൽകി നിർവഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ ജാഫർ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ മുഹമ്മദലി നാങ്കി, കെ.എ അബ്ദുൽ റഹ്മാൻ, സെഡ്.എ മൊഗ്രാൽ, മാഹിൻമാസ്റ്റർ, ഹമീദ്‌പെർവാഡ്, ഗഫൂർ ലണ്ടൻ, സീതി മൊയ്ലാർ, മാമുഹാജി, എം.എം റഹ്മാൻ, റിയാസ് കരീം,ടി.കെ അൻവർ,എം.എ മൂസ, വിജയകുമാർ, മുഹമ്മദ് അബ്കൊ, മുഹമ്മദ് മൊഗ്രാൽ, അഷ്റഫ് പെർവാഡ്, അബ്ദുല്ലകുഞ്ഞി നട്പ്പളം എന്നിവർ സംബന്ധിച്ചു. മുഹമ്മദ് സ്മാർട്ട് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *