മൊഗ്രാൽ : SKSSF മൊഗ്രാൽ ടൗൺ യൂണിറ്റ് സംഘടിപ്പിച്ച സർഗലയം-2022 പരിപാടിയിൽ കിഡ്ഡീസ്, സബ്ജൂനിയർ വിഭാഗങ്ങളിലായി മികവ് തെളിയിച്ച മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയാ വിദ്യാർത്ഥികളായ അബ്ബാസ് ഫൗസാൻ, അബ്ബാസ് സൽമാൻ ഫാരിസ്, മുഹമ്മദ് ഹിഷാം, സിയാഉൽ ഹഖ് എന്നീ കുരുന്നു പ്രതിഭകളെ മദ്രസയിൽ സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് മദ്രസാ കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു.
പ്രസിഡന്റ് ടി.എം ഷുഹൈബ് അധ്യക്ഷത വഹിച്ചു. യു.എ.ഇ കമ്മിറ്റി മുൻ പ്രസിഡന്റ് യു.എം മുജീബ് ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം അബൂബക്കർ മൗലവി പാത്തൂർ പ്രാർത്ഥന നിർവ്വഹിച്ചു.നബിദിനവുമായി ബന്ധപ്പെട്ട് നടന്ന വിവിധ പരിപാടികളുടെ വരവ് ചിലവ് കണക്കുകൾ ജന. സെക്രട്ടറി അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റുമാരായ എം.ജി. എ റഹ്‌മാൻ, എസ്..എ. മുഹമ്മദ്, യു.എം ഇർഫാൻസെക്രട്ടറി ജുനൈദ് കെ.ടിഗൾഫ് പ്രതിനിധികളായ പി.ആർ ഫസൽ, അഷറഫ് നിർമൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷബീർ എം.എ, ആകിഫ് ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു.ജന. സെക്രട്ടറി ടി.കെ അൻവർ സ്വാഗതവും ട്രഷറർ ഖലീൽ കടവത്ത് നന്ദിയും പറഞ്ഞു.