മൊഗ്രാൽ : സന്തോഷ് ട്രോഫിയിൽ ഡാമൻ ഡ്യൂ വിന് വേണ്ടി ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങി മികച്ച പ്രകടനം കാഴ്ചവെച്ച മൊഗ്രാൽ സ്വദേശി ഷഹാമത്തിനെ മൊഗ്രാൽ കടവത്ത് സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ് ഉപഹാരം നൽകി അനുമോദിച്ചു.
മികച്ച പന്തടക്കവും ആക്രമണ ശൈലിയും കൈമുതലായുള്ള ഷഹാമത്തിന് ഇനീയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കുമെന്നും മൊഗ്രാൽ സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച സൂപ്പർ കപ്പിൽ സിറ്റിസൻ ക്ലബ്ബിന്റെ ക്യാപ്റ്റനായി മിന്നും പ്രകടനം കാഴ്ചവെച്ച ക്ലബ് അംഗം ഷഹാമത്തിന്റെ ഉയർച്ചയിൽ അഭിമാനം കൊള്ളുന്നതായും അനുമോദന യോഗം അഭിപ്രായപ്പെട്ടു.
ക്ലബ് ഭാരവാഹികളായ ഖലീൽ എം, ഇർഫാൻ യു. എം, മുസ്തഫ ഉന്നി, ഹമീദ് കെ.കെ, നൂഹ് കെ.കെ, അഷ്റഫ്.കെ.ടി, മുൻസിർ എച്ച്.എം, ഷഹദാദ്, സൽമാൻ ഫാരിസ്,മുന്ന തുടങ്ങിയവർ പ്രസംഗിച്ചു.ഷഹാമത്ത് മറുപടി പ്രസംഗം നടത്തി.