മൊഗ്രാൽ കടവത്ത് മദ്രസത്തുൽ ആലിയയിലെ മീലാദാഘോഷം പ്രവാചകാനുരാഗത്തിന്റെ കുളിർമഴ വർഷിക്കുന്നതായി

Latest കേരളം

മൊഗ്രാൽ : മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയ കമ്മിറ്റി തിരുനബിയുടെ ജന്മദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹുബ്ബു റസൂൽ – മീലാദ് ഫെസ്റ്റ് -22 പ്രവാചകാനുരാഗത്തിന്റെ കുളിർമഴ വർഷിക്കുന്നതായി മാറി.സമസ്ത ഉപാധ്യക്ഷൻ ശൈഖുനാ യു.എം അബ്ദുൽ റഹ്‌മാൻ മൗലവി പതാക ഉയർത്തലോടെ ആരംഭിച്ച പരിപാടി,മൗലീദ് പാരായണത്തെ തുടർന്നുള്ള അന്നദാനത്തോടെയാണ് സമാപിച്ചത്.പ്രവാചക പ്രകീർത്തനങ്ങൾ പാടിയും പറഞ്ഞും കുരുന്നുമക്കൾ സർഗ്ഗവാസനയുടെ കെട്ടഴിച്ചപ്പോൾ ശ്രോതാക്കളിൽ അത് മനംകവരുന്ന അനുഭൂതിയാണ് പകർന്നത്.

എസ്. കെ ഇക്ബാലും സംഘവും അവതരിപ്പിച്ച ദഫ്മുട്ട് പ്രദർശനവും അദ്നാനും സംഘവും അവതരിപ്പിച്ച ബുർദ മജ്ലിസും ഏറെ ആകർഷകമായി.നബിദിന സമ്മേളനം മൊഗ്രാൽ വലിയ ജുമാ മസ്ജിദ് ജന. സെക്രട്ടറി ബി.വി.എ ഹമീദ് മൗലവി ഉദ്ഘാടനം ചെയ്തു. മദ്രസ കമ്മിറ്റി പ്രസിഡന്റ്‌ ടി.എം ഷുഹൈബ് അധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം അബൂബക്കർ മൗലവി പാത്തൂർ പ്രാർത്ഥനയ്‌ക്ക് നേതൃത്വം നൽകി.

കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ, അബൂബക്കർ ലാൻഡ്മാർക്ക് എന്നിവർ മുഖ്യാതിഥികളായിരുന്നു. ജന. സെക്രട്ടറി ടി.കെ അൻവർ സ്വാഗതം പറഞ്ഞു. പ്രവാസി വ്യവസായി ഹമീദ് സ്പിക് സമ്മാനങ്ങളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.

യു എ ഇ കമ്മിറ്റി ഭാരവാഹികളായ ഖാലിദ് എം, മജീദ് ഫുജൈറ മദ്രസാ ഭാരവാഹികളായ ഖലീൽ എം, എം.ജി.എ റഹ്‌മാൻ, കെ.ടി. അബ്ദുല്ല, എസ്.എ മുഹമ്മദ്‌, അബ്ദുല്ല ഇർഫാൻ, കബീർ സിയ, നൂഹ് കെ.കെ, ജുനി. കെ.ടി, ഹമീദ് കെ.കെ എക്സിക്യൂട്ടീവ് അംഗങ്ങളായ യു.എം ഷഹീർ, ഷബീർ എം.എ, ആകിഫ് ഫൈസൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *