മൊഗ്രാൽ: ഹെലികോപ്റ്റർ അപകടത്തിൽ രാജ്യത്തിന് നഷ്ടപ്പെട്ട സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനും, മറ്റ് സൈനികർക്കും ആദരാഞ്ജലികളർപ്പിച്ചും, മൊഗ്രാലിന്റെ ഫുട്ബോൾ ഇതിഹാസം കുത്തിരിപ്പ് മുഹമ്മദിന് അനുസ്മരണം ഒരുക്കിയും മൊഗ്രാൽ ദേശീയവേദി യോഗം ചേർന്നു.
ദേശീയവേദി ഓഫീസിൽ ചേർന്ന ചടങ്ങിൽ പ്രസിഡണ്ട് മുഹമ്മദ് അബ്കോ അധ്യക്ഷത വഹിച്ചു. ഗൾഫ് പ്രതിനിധി എൽ ടി മനാഫ് അനുസ്മരണ പ്രഭാഷണം നടത്തി.
ഹമീദ് കാവിൽ, ടി എം ശുഹൈബ്, ടി കെ ജാഫർ, വിജയകുമാർ, ഇബ്രാഹിം ഖലീൽ, എ എം സിദ്ദീഖ് റഹ്മാൻ, മുഹമ്മദ് സ്മാർട്ട്, സി എം ഹംസ, എം എ ഹംസ മഹർ, അഭിനവ് വിജയകുമാർ, അബ്ദുൽഹമീദ് കടവത്ത്, മുർഷിദ് മൊഗ്രാൽ, സജ്ജാദ്, ഇർഫാൻ ബി എം, എച് എ ഖാലിദ്, അബ്ദുൽ ഖാദർ സി എച്, അബ്ദു മൊഗ്രാൽ, ഷാനിഫ് മൊഗ്രാൽ, കെ എം നൗഫൽ, എം എ ഇക്ബാൽ, നിസാം ബദ്രിയ്യാ ഡോ :സുമൈഷ് ടി എം, അഷ്റഫ് ബദ്രിയാ നഗർ, എസ് കെ സലീം അബ്ദുൽഖാദർ ലിബാസ് എന്നിവർ സംബന്ധിച്ചു. എം എം മൂസ സ്വാഗതവും റിയാസ് മൊഗ്രാൽ നന്ദിയും പറഞ്ഞു.