വിമാനത്താവളത്തിൽ അമ്മയെ സ്വീകരിക്കാനെത്തിയ മകന് കിട്ടിയത് ചെരുപ്പിനടി.
അന്‍വര്‍ ജിബാരി എന്ന അമേരിക്കന്‍ നടനാണ് വലിയൊരു ‘സര്‍പ്രൈസ്’ കിട്ടിയത്.
‘മിസ് യൂ’ എന്ന പ്ലക്കാര്‍ഡ് ബോര്‍ഡും കൈനിറയെ പൂക്കളുമായായാണ് മകന്‍റെ വരവ്.
ചിരിച്ച് ഉല്ലസിച്ച് പൂക്കളുമായി വരവേല്‍ക്കാന്‍ വന്ന മകനു അമ്മയില്‍ നിന്നു കിട്ടിയ പ്രതികരണം പക്ഷെ മറിച്ചായിരുന്നു.
മകന്‍ അടുത്തേക്ക് വന്നയുടന്‍ ചെരുപ്പൂരി അടിച്ചോടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
ദേഹത്ത് പല തവണയായി ചെരുപ്പ്കൊണ്ട് അടിച്ചാണ് അമ്മ രോഷം തീര്‍ത്തത്.
ഇതുകണ്ട് എയര്‍പ്പോര്‍ട്ടിലുള്ളവര്‍ പരിഭ്രാന്തരാകുന്നതും കാണാം. എന്താണ് അമ്മയുടെ പ്രതികരണത്തിനു പിന്നിലെന്ന് ഇതുവരെ വ്യക്തമല്ല. ആളുകള്‍ സംഭവത്തെ പല രീതിയിലാണ് വ്യാഖ്യാനിക്കുന്നത്.