msf മുളിയാർ പഞ്ചായത്ത് മാറ്റ് കലോത്സവത്തിന് തുടക്കമായി.

Latest പ്രാദേശികം

ബോവിക്കാനം. എം. എസ്. എഫ് മുളിയാർ പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓൺ ലൈൻ മാറ്റ് കലോത്സവത്തിന് ഗംഭീര തുടക്കം.msf സംസ്ഥാന ട്രഷറർ CK നജാഫ് കലോത്സവം ഉത്ഘാടനം ചെയ്തു. വിവിധ കാറ്റഗറിയിലായി ഈ മാസം 23 മുതൽ 28 വരെയാണ് മാറ്റ് കലോത്സവം നടക്കുന്നത്. എം. എസ്. എഫ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അൽത്താഫ് പൊവ്വൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അറഫാത് ബോവിക്കനം സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജന. സെക്രട്ടറി AB ഷാഫി മുഖ്യതിധിയായി സംസാരിച്ചു. മുളിയാർ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ KB മുഹമ്മദ്‌ കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത്‌ ജന. സെക്രട്ടറി SM മുഹമ്മദ്‌ കുഞ്ഞി,എസ്. ടി. യു സംസ്ഥാന സെക്രട്ടറി ശരീഫ് കോടവഞ്ചി,യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ ബാത്തിഷ പൊവ്വൽ, യൂത്ത് ലീഗ് ഉദുമ മണ്ഡലം ജന. സെക്രട്ടറി ഖാദർ ആലൂർ,എം. എസ്.എഫ് ജില്ലാ സെക്രട്ടറി അഷ്‌റഫ്‌ ബോവിക്കാനം, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ്‌ ഷംസീർ മൂലടുക്കം, പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ ഷഫീക് ആലൂർ,
ജന.സെക്രട്ടറി അഡ്വക്കേറ്റ് ജുനൈദ്,പഞ്ചായത്ത് അംഗം അബ്ബാസ് കൊളചെപ്,msf ഉദുമ മണ്ഡലം പ്രസിഡന്റ്‌
നവാസ് ചെമ്പിരിക്ക,എസ്. ടി. യു പഞ്ചായത്ത് ജനറൽ സെക്രട്ടറി മൻസൂർ മല്ലത്,എം. എസ്. എഫ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ്‌ അർഷാദ് എയ്യള തുടങ്ങിയവർ സംസാരിച്ചു. എം. എസ്. എഫ്.പഞ്ചായത്ത്‌ ട്രെഷറർ ചാർജ് ബാസിത്. കെ. ബി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *