മൊഗ്രാൽ അംഗൻവാടി : പ്രവേശനോത്സവം നടത്തി

Latest ഇന്ത്യ കേരളം പ്രാദേശികം

മൊഗ്രാൽ. മൊഗ്രാൽ അംഗൻവാടിയിൽ രക്ഷിതാക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ലളിതമായ ചടങ്ങിൽ പ്രവേശനോത്സവം നടത്തി.കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി ആയിട്ടുണ്ടെങ്കിലും അംഗൻവാടിയുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ നിർദേശപ്രകാരം രക്ഷിതാക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് പ്രവേശനോത്സവം സംഘടിപ്പിച്ചത്.

മൊഗ്രാൽ അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവ ചടങ് വാർഡ്‌ മെമ്പർ റിയാസ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.ഹമീദ് പെർവാഡ്, സഫിയ, നഫീസ, എം എസ് അഷ്‌റഫ്‌, അംഗൻവാടി ടീച്ചർ യശോദ, ജീവനക്കാരി പ്രമീള എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *