മൊഗ്രാൽ ദേശീയവേദി: മുപ്പതാം വാർഷികാഘോഷവും, സംഗീതാഞ്ജലിയും ഡിസംബർ 12ന്

Latest കേരളം പ്രാദേശികം

മൊഗ്രാൽ: മൊഗ്രാലിലെ കലാ-സാമൂഹിക- സാംസ്കാരിക -വിദ്യാഭ്യാസ- ജീവകാരുണ്യ മേഖലകളിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന മൊഗ്രാൽ ദേശീയവേദിയുടെ മുപ്പതാം വാർഷികാഘോഷവും, ഇതിനോടനുബന്ധിച്ച് മധുരം കിനിയുന്ന മാപ്പിളപ്പാട്ടിലൂടെ മലയാളക്കരയെ കോരിത്തരിപ്പിച്ച് കടന്നുപോയ വി എം കുട്ടി- പീർ മുഹമ്മദ് സ്മരണാർത്ഥം കേരള സിംഗേർസ് ഒരുക്കുന്ന സംഗീതാഞ്ജലിയും 2021 ഡിസംബർ 12ന് ഞായറാഴ്ച വൈകുന്നേരം 6 30 മുതൽ മൊഗ്രാൽ ടൗണിൽ വച്ച് സംഘടിപ്പിക്കും.

ജീവകാരുണ്യ പ്രവർത്തനം ജീവിതചര്യയാക്കുക വഴി മൊഗ്രാൽ ദേശീയവേദിയുടെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് നേടിയ അബ്ദുൽ റഹ്‌മാൻ നാങ്കിക്ക് ചടങ്ങിൽ വെച്ച് പുരസ്‌കാരം സമർപ്പിക്കും.

അരലക്ഷം രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

അന്നേദിവസം വൈകുന്നേരം നാലുമണിക്ക് മൊഗ്രാൽ ദേശീയവേദിയുടെ വാർഷിക ജനറൽബോഡി യോഗം ചേർന്ന് 2021- 22 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.

പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് വൈകുന്നേരം 6.30ന് പൊതുപരിപാടിയിൽ വച്ച് നടക്കും. പരിപാടി സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യും.

ജില്ലാ ഐ.ടി & ഷോപ്സ് എക്സിക്യൂട്ടീവ് ഓഫീസർ വി.അബ്ദുസ്സലാം മുഖ്യാതിഥിയായിരിക്കും.

ചടങ്ങിൽ ജനപ്രതിനിധികൾ ഉൾപ്പെടെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്ന് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *