മാതൃകയായി മുഹിമ്മാത്ത്;മുഹിമ്മാത്ത് സ്കൂളിൽ ഒന്നുമുതൽ ഏഴ് വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും സൗജന്യ ഫീസ്

Latest പ്രാദേശികം

കുമ്പള: കോവിഡ് മഹാമാരിയിൽ ദുരിതത്തിലായ രക്ഷിതാക്കൾക്ക് അതിജീവന തീരുമാനവുമായി പുത്തിഗെ മുഹിമ്മാത്ത് സ്ഥാപനം. മുഹിമ്മാത്ത് ഹയർ സെക്കന്ററി സ്കൂളിലെ ഒന്നുമുതൽ ഏഴുവരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ഫീസ് സൗജന്യമാക്കി.

2021-22 വർഷം സ്ഥാപനത്തിൽ പഠിക്കുന്നതും പുതുതായി പ്രവേശനം നേടുന്നതുമായ മലയാളം, കന്നഡ മീഡിയം വിദ്യാർഥികൾക്കാണ് ഇത് ബാധകമാവുക. നേരത്തെ സ്ഥാപനത്തിൽ അനാഥ-അഗതി വിദ്യാർഥികൾക്ക് മാത്രമാണ് സൗജന്യമുണ്ടായിരുന്നത്.ഇപ്പോൾ ആയിരത്തോളം വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഇതിനായി വരുന്ന ചെലവ് ചാരിറ്റി ഫണ്ടിങ്ങിലൂടെ കണ്ടെത്താനാണ് തീരുമാനം.

പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹബീബുൽ അഹ്ദൽ,സയ്യിദ് മുനീറുൽ അഹ്ദൽ, ഹാജി അമീറലി ചൂരി, സുലൈമാൻ കരിവെള്ളൂർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *