മുളിയാർ സി.എച്ച്.സി പ്രവർത്തനം കുത്തഴിഞ്ഞു. കടമകൾ മറക്കുന്നവരെ പ്രക്ഷോഭം കൊണ്ട് തിരുത്തിക്കും -മുസ്ലിം ലീഗ്

Latest പ്രാദേശികം

മുളിയാർ: ജനങ്ങളുടെ ആരോഗ്യത്തിനും, ജീവനും തുണയാകേണ്ട
ആരോഗ്യ കേന്ദ്രത്തിൽ
ഉത്തരവാദിത്വം മറക്കുന്ന ജീവനക്കാരും, നിഷ്പക്ഷ നിലപാടിലൂടെ നേരെനയിച്ച് ഭൗതിക സാഹചര്യങ്ങൾ ഒരുക്കേണ്ട കാറഡുക്ക ബ്ലോക്ക് പഞ്ചായത്തും കടമകൾ മറന്ന് മുന്നോട്ട് പോയാൽ അതിശക്തമായ ജനകീയ പ്രക്ഷോഭ ത്തിന് മുസ്ലിംലീഗിന് മുന്നിട്ടിറങ്ങേണ്ടി വരുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹിമാൻ ഓർമ്മിപ്പിച്ചു.മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളിയാർ സി.എച്ച്.സി യിലേക്ക് നടത്തിയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആറുമാസംമുമ്പ്ഉദ്ഘാടനം നടത്തി രോഗിളെ കബളിപ്പിച്ച ഡയാലിസിസ് കേന്ദ്രംഉടൻ പ്രവർത്തനം ആരംഭിക്കുക,സേവനത്തിൽ വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ നടപടി കൈകൊള്ളുക,
അടച്ചു പൂട്ടിയ
കോവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രം പുന:സ്ഥാപിച്ച്
വീഴ്ച യില്ലാത്ത സേവനം ഉറപ്പു വരുത്തുക,ബ്ലോക്ക് കോവിഡ് കൺട്രോൾ സെൽ കൂടിയായ മുളിയാർ സി.എച്ച്.സിക്ക് ബ്ലോക്ക്പഞ്ചായത്ത് അനുവദിച്ച ആമ്പുലൻസ് സേവനംപുന:സ്ഥാപിക്കുക,വളണ്ടിയർമാരായെത്തി
വാക്സിൻ വിതരണത്തെ അട്ടിമറിച്ച് സ്വന്തക്കാർക്ക് തരപ്പെടുത്തി നൽകുന്ന നടപടിഅവസാനിപ്പിക്കുക,വാർഡുതലരജിസ്ട്രേഷനിലൂടെപഞ്ചായത്തിൽ
മൂന്ന്കേന്ദ്രങ്ങൾനിശ്ചയിച്ച് വാക്സിൻ വിതരണം സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങൾഉന്നയിച്ചാണ് പ്രക്ഷോഭം നടത്തിയത്.
പ്രസിഡണ്ട്കെ.ബി.മുഹമ്മദ്കുഞ്ഞിഅധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എസ്.എം.മുഹമ്മദ്കുഞ്ഞിസ്വാഗതംപറഞ്ഞു.എം.കെ. അബ്ദുൾ റഹിമാൻ ഹാജി, ബി.എം. അഷ്റഫ്,ഷെരീഫ് കൊടവഞ്ചി, ബാതിഷ പൊവ്വൽ, ബി.എം അബൂബക്കർ,മൻസൂർ മല്ലത്ത്, ഖാദർ ആലൂർ, ഷെഫീഖ് മൈക്കുഴി, അഡ്വ.ജുനൈദ്, അബ്ദുൾ ഖാദർ കുന്നിൽ, ബി.എം. ഹാരിസ്, മുഹമ്മദലിമാസ്തികുണ്ട്,അനീസ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്,രമേശ്മുതലപ്പാറ,കെ.മുഹമ്മദ്കുഞ്ഞി,അൽത്താഫ് പൊവ്വൽ, മൊയ്തീൻ ചാപ്പ, നസീർ മൂലടുക്കം, അസ്കർ ബോവിക്കാനം നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *