കാസർഗോഡ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ധനേഷ് കുമാറിന്റെ ഉത്തരവ് പ്രകാരം ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ സോളമൻ ജോർജ് ഏർപ്പെടുത്തിയ നൈറ്റ്പട്രോളിംഗിനിടയിൽ ഇന്ന്പുലർച്ചെ കല്ലുവള മുഹമ്മദ് ഇർഷാദിന്റെ കൃഷിയിടത്തിൽ പന്നിയെ കാണുകയും ബി.അബ്ദുൾ ഗഫൂറിന്റെ നേത്വത്തത്തിലുള്ള പ്രത്യക ദൗത്യസംഘം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
കാറഡുക്ക സെക്‌ഷൻ ഫോറസ്റ്റ്ഓഫീസർ എൻ.വി. സത്യൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ് .പി ,വനം വകുപ്പ് ജീവനക്കാരായ ബിജിത്ത് .പി,വിജയൻ എം, സുധീഷ് കുമാർ .പി, സജീഷ് , ബേത്തൂർപാറ എന്നിവർ സംഘത്തിൽഉണ്ടായിരുന്നു.
പന്നിയുടെ ജഡം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു.