അബൂദാബി : അബൂദാബിയിൽ എത്തിയ മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചപ്പിന്അബൂദാബി മുളിയാർ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി സ്വീകരണം നൽകി. മദീന സായിദ് ഷോപ്പിംഗ് സെന്ററിലുള്ള സ്മോക്കി കഫെ യിൽ നടന്ന സ്വീകരണ പരിപാടി അബൂദാബി കാസറഗോഡ് ജില്ല കെ എം സി സി പ്രസിഡന്റ് അബ്ദുൾ റഹിമാൻ പൊവ്വൽ ഉൽഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ ഖാദർ മൊട്ട അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഷെരീഫ് ബാവിക്കര സ്വാഗതം പറഞ്ഞു. ഉദുമ മണ്ഡലം സെക്രട്ടറി അലി മാസ്തികുണ്ട് , പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ ഖാദർ ബി.കെ, മുനീർ ആലൂർ, സെക്രട്ടറി ന്മരായ ഇർഷാദ് കൊറ്റുബെ, അജ്ജു ബാവാഞ്ഞി,ആരീഫ് ബി.കെ, അജ്മൽ ബി.എ, അസറുദ്ധീൻ ബി.കെ, സിദ്ധിഖ് ബി.കെ, ഖമാൽ മല്ലം , മജിദ് എന്നിവർ സംബന്ധിച്ചു.