മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ മരണപ്പെട്ട മുസ്ലിം ലീഗ് നേതാക്കളായ ബി.ഉമ്മർ, ബി.സുലൈമാൻ അനുസ്മരണം മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി ഗൂഗിൾമീറ്റിൽ സംഘടിപ്പിച്ചു. മൺമറഞ്ഞ നേതാക്കളുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ നേതാക്കൾ സ്മരിച്ചു.
ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.ബി ഷാഫി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഖാലിദ് ബെളളിപ്പാടി അനുസ്മരണ പ്രഭാഷണം നടത്തി.
എസ്.ടി.യു.സംസ്ഥാന സെക്രട്ടറി ഷരീഫ് കൊടവഞ്ചി, യൂത്ത്ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ബാത്തിഷ പൊവ്വൽ, മൻസൂർ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, എ.പി.ഹസൈനാർ, അബൂബക്കർ ചാപ്പ തുടങ്ങിയവർ പ്രസംഗിച്ചു.