മുളിയാർ:തകരുന്ന തൊഴിൽമേഖല തളരുന്ന തൊഴിലാളി എന്ന മുദ്രാവാക്യ വുമായി എസ്.ടി.യു. സംസ്ഥാന വ്യാപകമായി നടത്തുന്ന അവകാശ ദിനത്തിൽ മുളിയാർ പഞ്ചായത്ത് കമ്മിറ്റി ബോവിക്കാനത്ത് സമരം നടത്തി.
ബി.എം.ഹാരിസ് സ്വാഗതംപറഞ്ഞു. മൻസൂർ മല്ലത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാഹിൻ മുണ്ടക്കൈ ഉദ്ഘാടനം ചെയ്തു.ഹമീദ് മല്ലം, അഷ്റഫ്മുന്നി, മുസ്തഫ ബിസ്മില്ല, പി.അബ്ദുല്ല കുഞ്ഞി ഹാജി പ്രസംഗിച്ചു.
സംസ്ഥാനത്ത് തൊഴിലവകാശ കമ്മീഷൻ രൂപീകരിക്കുക,എല്ലാ തൊഴിലാളികൾക്കും 7000 രൂപ സാമ്പത്തിക സഹായം അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകുക, പെട്രോൾ-ഡീസൽ വില ജി.എസ്.ടി. യിൽ ഉൾപ്പെടുത്തുക,ക്ഷേമ ബോർഡുകളിൽ എല്ലാ തൊഴിലാളികൾക്കും അംഗങ്ങളാവാൻ വ്യവസ്ഥകൾ ഇല്ലാതെ അവസരം നൽകുക,
ക്ഷേമബോർഡുകളിലെ പണം തൊഴിലാളി ക്ഷേമത്തിന്അനുവദിക്കുക,ആനുകൂല്യങ്ങളുടെ കുടിശ്ശിക നൽകുക,
അംശാദായ വർദ്ധന വിനനുസരിച്ച് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക,
പുഴകളിൽ നിന്ന് മണലെടുക്കുവാൻ അനുവാദം നൽകുക,
തൊഴിലാളികൾക്ക് പലിശരഹിത വായ്പ അനുവദിക്കുക,
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകി
സംരക്ഷിക്കുക,
നിർമ്മാണമേഖലയെ സംരക്ഷിക്കുക,
നിർമ്മാണ സാമഗ്രി കളുടെ വിലക്കയറ്റം തടയാൻ സർക്കാർ നേരിട്ട് ഇടപെടുക,
ചുമട്ട് തൊഴിലാളി കളുടെ തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തുക, മത്സ്യ തൊഴിലാളി മേഖല യിലെപ്രതിസന്ധി പരിഹരിക്കുക,
പൊതുമേഖലയെ സംരക്ഷിക്കുക,
പൂട്ടിക്കിടക്കുന്ന വ്യവസായങ്ങൾ തുറന്ന്
ശമ്പളം നൽകുക,
മത്സ്യവിതരണ – അനുബന്ധ തൊഴിലാളി കളെ അംഗീകരിച്ച് ആനുകൂല്യങ്ങൾ നൽകുക, സംസ്ഥാനത്തെ മിനിമം കൂലി തൊഴിലുറപ്പ് തൊഴിലാളികൾക്കും നൽകുക,തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക,
കുടുംബശ്രീ അയൽ ക്കൂട്ടങ്ങൾക്ക് നൽകിയ വായ്പകൾ എഴുതി തള്ളുക,കയർ, കശുവണ്ടി, കൈത്തറി, ബീഡി തുടങ്ങിയ പരമ്പരാഗത മേഖലയെ സംരക്ഷിക്കുക,
അസംഘടിത തൊഴിൽ മേഖലയുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കുക,
അങ്കൺവാടി – ആശ – കുടുംബശ്രീമേഖലകളിലെ തൊഴിലാളികൾക്ക് സർക്കാർ അർഹമായ അംഗീകാരം നൽകി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക,
വഴിയോര കച്ചവട രംഗത്ത് പുനരധിവാസ പദ്ധതി അടിയന്തിര മായി നടപ്പിലാക്കുക,
പാചക – കാറ്ററിംഗ് മേഖലയിലെ തൊഴിലാളികൾക്ക്
ക്ഷേമനിധി നടപ്പിലാക്കി തൊഴിൽ മേഖല സംരക്ഷിക്കുക,
തകർച്ചയെ നേരിടുന്ന തൊഴിൽ മേഖലകളിൽ പുനരധിവാസ പദ്ധതി നടപ്പിലാക്കുക തുടങ്ങി സംസ്ഥാനത്തെ തൊഴിൽ രംഗത്തെ പ്രധാന പ്രശ്നങ്ങൾ ഉയർത്തിയാണ് അവകാശ ദിനം ആചരിച്ചത്.