പി.മാധവന്‍ നായരുടെ ഓര്‍മ്മ ദിനത്തില്‍ രോഗികള്‍ക്ക് ഭക്ഷണം നല്‍കി മുള്ളേരിയ ലയണ്‍സ് ക്ലബ്ബ്

Latest കേരളം പ്രാദേശികം

മുള്ളേരിയ: മുള്ളേരിയ ലയണ്‍സ് ക്ലബ്ബിന്റെ ചാര്‍ട്ടര്‍ പ്രസിഡണ്ടും , സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പി മാധവന്‍ നായരുടെ മൂന്നാം ചരമ ദിനത്തില്‍ ക്ലബ്ബ് അനുസ്മരണ യോഗവും കാസറഗോഡ് ഗവ.ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂടെ കിടപ്പുകാര്‍ക്കും ഭക്ഷണ വിതരണവും നടത്തി.

ക്ലബ്ബ് പ്രസിഡണ്ട് വിനോദ് മേലത്ത് അധ്യക്ഷത വഹിച്ചു.ലയണ്‍സ് ഡിസ്ട്രിക്ട് അഡീ. ക്യാബിനറ്റ് സെക്രട്ടറി അഡ്വ. കെ വിനോദ് കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

അഡീ. ക്യാബിനറ്റ് സെക്രട്ടറി പ്രശാന്ത് ജി.നായര്‍, വിദ്യാനഗര്‍ ക്ലബ്ബ് പ്രസിഡണ്ട് പി.കെ.പ്രകാശ് കുമാര്‍, ഷാഫി ചൂരിപ്പള്ളം, കെ.പി.ബലരാമന്‍ നായര്‍, ഇ. വേണുഗോപാലന്‍, ടി.എന്‍.മോഹനന്‍, എം.മോഹനന്‍, കെ.മാധവന്‍ നായര്‍, കൃഷ്ണന്‍ കോളിക്കാല്‍, ശേഖരന്‍ നായര്‍, ചന്ദ്രകല ഉദയ്, ഷീന മോഹന്‍, ശാരദ ശ്രീധര്‍ എന്നിവര്‍ സംസാരിച്ചു.

ക്ലബ്ബ് സെക്രട്ടറി കെ രാജലക്ഷ്മി ടീച്ചര്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *