മുള്ളേരിയ: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് മുള്ളേരിയ ലയൺസ് ക്ലബ്ബ് കാറഡുക്ക പഞ്ചായത്തിലെ കുണ്ടളയിൽ താമസിക്കുന്ന റിട്ട അധ്യാപകനായ വിഷ്ണു ആചാര്യ മാസ്റ്ററെ ആദരിച്ചു.
ക്ലബ്ബ് പ്രസിഡണ്ട് വിനോദ് മേലത്ത് പൊന്നാട അണിയിച്ചു ആദരിച്ചു. സെക്രട്ടറി കെ രാജലക്ഷ്മി ടീച്ചർ ഉപഹാരം നൽകി.
വിഷ്ണു ആചാര്യ മാസ്റ്റർ ബന്തടുക്ക, മുള്ളേരിയ, അടൂർ എന്നീ സ്കൂളുകളിൽ അധ്യാപകൻ ആയിരുന്നു.
ബെള്ളൂർ ഗവ. ഹൈ സ്കൂളിൽ നിന്നും പ്രധാന അധ്യാപകനായി വിരമിച്ചു.
മുള്ളേരിയ ലയൺസ് ക്ലബ്ബ് ട്രഷറർ ടി.ശ്രീധരൻ നായർ, വൈസ് പ്രസിഡണ്ട് കെ ജെ വിനോ, ഡോ.ദീപാലക്ഷ്മി എന്നിവർ സംബന്ധിച്ചു.