ആരാധനാലയങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട് ബേവിക്കാനത്ത് മുസ്ലിം ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

Latest പ്രാദേശികം

മുളിയാർ:പ്രാദേശിക തലത്തിൽ മാത്രം ലോക് ഡൗൺ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ കോവിഡ് മാനദണ്ഡ ങ്ങൾപാലിച്ച് ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കാത്തത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയും
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകണമെന്നാവശ്യപ്പെട്ടും മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ ത്തിൻ്റെ ഭാഗമായി മുളിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോവിക്കാനം ടൗണിൽ
പ്രതിഷേധം സംഘടിപ്പിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി എ.ബി.ശാഫി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.എം.
മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.

ബി.എം.അഷ്റഫ്, ഷെരീഫ് കൊടവഞ്ചി, ബാതിഷ പൊവ്വൽ, മൻസൂർ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്,
സിദ്ധീഖ് ബോവിക്കാനം,
ബി.എം.ഹാരിസ് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *