ബെംഗളൂരു: ചൂടേറിയ ചര്‍ച്ചകള്‍ക്കിടയിലും വാദ പ്രതിവാദങ്ങള്‍ക്കിടയിലും സഭയെ ചിരിയിലാഴ്ത്തി കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ.
സംസാരത്തിനിടെ അദ്ദേഹത്തിന്റെ മുണ്ട് അഴിഞ്ഞു വീഴാന്‍ തുടങ്ങുമ്പോള്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ വന്ന് കാര്യം പറയുകയും സിദ്ധരാമയ്യ മുണ്ട് നേരെ ഉടുക്കുകയും ചെയ്തതോടെയാണ് സഭയില്‍ ചിരി പടര്‍ന്നത്.
സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ശിവകുമാര്‍ വന്ന് സിദ്ധരാമയ്യയുടെ ചെവിയില്‍ ‘പംചെ കേളദ്രു’ (മുണ്ടഴിയുന്നു) എന്ന് പറയുന്നു. കേട്ടയുടനെ ‘ഹൗദാ’ (ആണോ) എന്ന് ചോദിച്ചു കൊണ്ട് മുണ്ട് നേരെയാക്കുകയായിരുന്നു.