കര്‍ണാടക ബെല്ലാരെയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാറിന്റെ കൊലപാതകത്തിന്റെ അന്വേഷണം കേരളത്തിലേക്കും. കൊലയാളി സംഘം എത്തിയത് കേരള രജിസ്‌ട്രേഷന്‍ ബൈക്കിലാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിലും വ്യാപിപ്പിക്കുന്നത്.
”കേരള രജിസ്‌ട്രേഷനായ നമ്പര്‍ പ്ലേറ്റുള്ള വണ്ടിയിലെത്തിയ രണ്ടു പേരാണ് കൊല നടത്തിയത്. അതിര്‍ത്തിയായതിനാല്‍ കൊല നടത്തിയ ശേഷം കൊലപാതകികള്‍ക്ക് കേരളത്തിലേക്ക് രക്ഷപ്പെടാന്‍ എളുപ്പമാണ്. പ്രതികളെ കണ്ടെത്താന്‍ കേരള സര്‍ക്കാരുമായി ചേര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.”- കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് പ്രവീണ്‍ കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ സംഘം വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ നിലത്ത് വീണ പ്രവീണിനെ പ്രതികള്‍ തലയില്‍ മൂര്‍ച്ചയേറിയ നീളന്‍ കത്തിക്കൊണ്ട് വെട്ടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം, കൊലപാതകത്തിന് പിന്നാലെ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ബെല്ലാരെയിലെ മൂന്ന് താലുക്കുകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാദേശിക സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. മുമ്പ് നടന്ന മറ്റൊരു കൊലപാതകത്തിന്റെ പ്രതികാരമാണെന്നും പൊലീസിന് സംശയമുണ്ട്.