ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ബെള്ളിപ്പാടി കോട്ടൂർ ശാഖ കുട്ടികളുടെ ഫ്ലാഗ് കാമ്പൈൻ ഫോട്ടോ ഫ്രൈം 2 പ്രകാശനം ചെയ്തു. ” ഉമ്മ പറഞ്ഞു ഞമ്മളെ കൊടി പച്ചയാ” എന്ന ടൈറ്റിലോടു കൂടിയാണ് ഫ്ലാഗ് കാമ്പൈൻ 2 തുടരുന്നത്.
ആദ്യത്തെ ഫ്രൈമിൽ നിന്നും ഒരു പാട് മാറ്റം വരുത്തിയാണ് ഫ്രൈം 2 ഡിസൈൻ ചെയ്തിട്ടുള്ളത്..
കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഫോട്ടോ പതിച്ചതും, എഴുത്തും വായനക്കും പ്രാധാന്യം നല്കുന്ന ലോഗോയും പ്രകൃതി സംരക്ഷണവും ഒത്തിണങ്ങിയ ഫ്രൈമാണ് ഡിസൈൻ ചെയ്തിട്ടുള്ളത്..
മൻസൂർ മല്ലം പ്രകാശനം നിർവ്വഹിച്ച് ശാഖ പ്രവർത്തകൻ ജസീലിന് കൈമാറി.
ഷബീർ കോട്ടൂർ, അനസ് ബെള്ളിപ്പാടി, ഇജാസ്, അഹമ്മദ് മൂലയിൽ,
ഹമീദ് ബാവിക്കര എന്നിവർ പങ്കെടുത്തു.