ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ബെള്ളിപ്പാടി കോട്ടൂർ ശാഖ ബി കെ അബ്ദുറഹ്മാൻ ഹാജിയുടെ സ്റ്റാംപ് പ്രകാശനം ചെയ്തു.
ബി. കെ. ഹാജിയുടെ കൂടെ പ്രവർത്തിച്ചിരുന്ന മുഹമ്മദ് കോട്ടൂരും, പ്രവാസി ലീഗ് നേതാവു കൂടിയായി അബൂബക്കർ ചാപ്പ എന്നിവരാണ് പ്രകാശനം നിർവഹിച്ചത്.
നാട്ടിൽ ചെയ്ത സേവനങ്ങളും വികസനപ്രവർത്തനങ്ങളും ഭാവിതലമുറ എപ്പോഴും ഓർക്കുന്നതിനുവേണ്ടിയാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത് എന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ബെള്ളിപ്പാടിയിൽ പകരം വെക്കാൻ ഇല്ലാത്ത നേതാവായിരുന്നു അദ്ദേഹം എന്ന് മുഹമ്മദ് കോട്ടൂർ അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് പറഞ്ഞു.
ഒരു പ്രാദേശിക നേതാവിനെ പേരിൽ സ്റ്റാമ്പ് പുറത്തിറക്കുന്ന ആദ്യത്തെ ശാഖയായി ബെള്ളിപ്പാടി കോട്ടൂർ ശാഖ മാറി..
മുഹമ്മദ് മിഹ്റാജ്, ഷബീർ കോട്ടൂർ,മൻസൂർ മല്ലത്ത്, അഹമ്മദ് മൂലയിൽ,
ഹമീദ് ബാവിക്കര എന്നിവർ പങ്കെടുത്തു