ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ബെള്ളിപ്പാടി കോട്ടൂർ ശാഖയുടെ ബീറ്റാ ഗാഡ് വിഭാഗം ഇന്ന് ആദൂർ പോലീസ് സ്റ്റേഷൻ ഫോഗിംഗ് ചെയ്തു.
നിരന്തരമായ സേവനത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ജനശ്രദ്ധപിടിച്ചുപറ്റാൻ ബീറ്റാ ഗാഡിന് കഴിഞ്ഞിട്ടുണ്ട്.
ബുക്ക് ജംഗ്ഷൻ എന്ന പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് പാഠപുസ്തകങ്ങളിൽ എത്തിച്ചുകൊടുത്തും വീൽ റ്റു വീൽ പദ്ധതിയിലൂടെ പഴയ സൈക്കിൾ റിപ്പയർ ചെയ്തു വേണ്ടപ്പെട്ട കുട്ടികൾക്ക് എത്തിച്ചുകൊടുത്തും വേ റ്റു വേ പദ്ധതിയിലൂടെ നിസ്കാര വസ്ത്രം വിതരണം ചെയ്തും മുസ്ലിം ലീഗ് ബീറ്റാ ഗ്രൂപ്പ് നിറസാന്നിധ്യമായി മാറിയപ്പോൾ
മറ്റൊരു ഈ ഭാഗമായ ഗാമാ ട്രൂപ്പ് വീടുകൾ നന്നാക്കിയും മരം മുറിച്ചുമാറ്റിയും ഭാരിച്ച ചുമതലകൾ ഏറ്റെടുത്ത് പ്രവർത്തനം തുടരുന്നു.
എം എസ് എഫ് പഞ്ചായത്ത് ജോൺ സെക്രട്ടറി അനസ് ബെള്ളിപ്പാടി യൂണിറ്റ് പ്രസിഡണ്ട് ഷംഷീർ യൂത്ത് ലീഗ് സെക്രട്ടറി റിഷാദ് എന്നിവർ പങ്കെടുത്തു.