മൊഗ്രാൽ : കുമ്പള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന വാർഡ് തല ഫ്ലഡ്ലൈറ്റ് ‘റീ ലൈവ്’ ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 25 ന് ശനിയാഴ്ച നടക്കും.
മൊഗ്രാൽ ടൗൺ വാർഡ് ജഴ്സി പ്രകാശനം മഞ്ചേശ്വരം മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി ടി. എം ഷുഹൈബ്, യൂത്ത് ലീഗ് വാർഡ് പ്രസിഡന്റ് യു.എം ഇർഫാന് നൽകി നിർവ്വഹിച്ചു.
ഖലീൽ. എം, ഹമീദ് കെ.കെ, മുൻസിർ എച്ച്.എം, നൂഹ് കെ.കെ,ജൗഹർ, ജസീം ജാഫർ, മിസ്ഫർ, സൽമാൻ ഫാരിസ്,മൊയ്‌നുദ്ദീൻ സംബന്ധിച്ചു.