ന്യൂഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗവുമായി യോഗാ ഗുരു ബാബാ രാംദേവ്. ‘മുസ്ലീങ്ങള്‍ നമസ്‌കാരത്തിന്റെ പേരില്‍ തീവ്രവാദികളെ സൃഷ്ടിക്കുന്ന തിരക്കിലാണ്. ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തുന്ന തിരക്കിലും’. ഇതായിരുന്നു രാജസ്ഥാനിലെ ബാര്‍മറില്‍ നടന്ന ഒരു പരിപാടിയില്‍ രാംദേവ് പ്രസംഗിച്ചത്.
‘നിങ്ങളുടെ മതം എന്താണ് പഠിപ്പിക്കുന്നതെന്ന് ഏതൊരു മുസ്ലിമിനോടും ചോദിക്കുക. അവര്‍ പറയും, എല്ലാ ദിവസവും നമസ്‌കാരം നിലനിര്‍ത്തുക. നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യുക. അതായത് ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടു പോകുക, ഇതാണ് ഇസ്ലാമിന്റെ നിര്‍വചനം. അവര്‍ പാപികളാണ്. നമ്മുടെ മുസ്ലീം സഹോദരങ്ങള്‍’, രാംദേവ് പറഞ്ഞു.ദിവസവും നമസ്‌കരിക്കുക. എന്നിട്ട് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യുക. അത് ഒരു തീവ്രവാദിയാകുകയാണെങ്കില്‍ അങ്ങനെയെന്നും രാംദേവ് പറഞ്ഞു. ഇസ്‌ലാമില്‍ സ്വര്‍ഗമെന്ന ആശയം മനോഹരമായ മാലാഖമാരും മദ്യവുമാണെന്ന് അദ്ദേഹം പരിഹസിച്ചു.
ഇവര്‍ ചെയ്യേണ്ടത് അവരുടെ മീശ വടിക്കുക, വെള്ള കുര്‍ത്ത-പൈജാമയും ധരിക്കുക. ഇസ്ലാമോ ഖുര്‍ആനോ അത്തരം കാര്യങ്ങള്‍ പറയുന്നില്ലെങ്കിലും ഇതാണ് പ്രചരിക്കുന്നത്. ഇസ്ലാമോ ഖുര്‍ആനോ അവരോട് അത് ആവശ്യപ്പെടുന്നുവെന്ന് ഞാന്‍ പറയുന്നില്ലെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.ക്രിസ്താനികളെ സംബന്ധിച്ചും രൂക്ഷമായി ഭാഷയിലാണ് രാംദേവ് പ്രസംഗിച്ചത്. ക്രിസ്ത്യാനിറ്റി എന്താണ് പറയുന്നത്. പള്ളിയില്‍ പോയി മെഴുകുതിരി കത്തിച്ച് കര്‍ത്താവായ ശേശുവിന്റെ മുന്നില്‍ നില്‍ക്കൂ, നിങ്ങളുടെ എല്ലാ പാപങ്ങളും കഴുകി കളയാം. അവര്‍ കുരിശിനെക്കുറിച്ച് സംസാരിക്കുന്നു. അവരുടെ കഴുത്തില്‍ കുരിശ് പോലെയുള്ള ചില അടയാളങ്ങളും പിന്നീട് നമ്മുടേതിന് സമാനമായി കാണപ്പെടുന്ന മറ്റ് ചങ്ങലകളും ഉണ്ട്. ലോകം മുഴുവന്‍ ഇസ്ലാം മതത്തിലേക്ക് മാറണമെന്ന് മുസ്ലീങ്ങള്‍ ആഗ്രഹിക്കുന്നു. ക്രിസ്ത്യാനികള്‍ ലോകം മുഴുവന്‍ ക്രിസതുമതം തങ്ങളുടെ പ്രധാന മതമായി അംഗീകരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും രാംദേവ് പ്രസംഗിച്ചു.