മഞ്ചേരി: സൗജന്യ ഭവന നിര്‍മാണ പദ്ധതിയുടെ മറവില്‍ അനധികൃത പണമിടപാട് നടത്തിയെന്ന കേസില്‍ നാല് പേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം രാമപുരം പെരുമ്പള്ളി വീട്ടില്‍ മുഹമ്മദ് ഷഫീഖ്(31), കരിങ്കല്ലത്താണി താഴേക്കോട് കാരക്കോടന്‍ വീട്ടില്‍ അബ്ദുള്‍ ജബ്ബാര്‍(39), പെരിന്തല്‍മണ്ണ ആലിപ്പറമ്പ് തോണിക്കടവ് വീട്ടില്‍ ഹുസൈന്‍(31), പാലക്കാട് അലനല്ലൂര്‍ കര്‍ക്കടാംകുന്ന് ചുണ്ടയില്‍ വീട്ടില്‍ ഷൗക്കത്തലി (47) എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ക്കെതിരെ പരാതിയുമായി ആരും രംഗത്ത് എത്തിയിരുന്നില്ല. തുടര്‍ന്ന് നിയമവിരുദ്ധമായി പണമിടപാട് നടത്തിയതിന് പ്രതികള്‍ക്കെതിരെ ബാനിങ്ങ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം ( ബഡ്‌സ്) നിയമപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു.
‘എന്റെ ഉസ്താദിനൊരു വീട് എന്ന പേരില്‍ ആണ് പദ്ധതി ഇവര്‍ നടപ്പിലാക്കിയിരുന്നത്. മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവിലാണ് വന്‍ തട്ടിപ്പ് നടന്നിരിക്കുന്നത്.
ട്രസ്റ്റിന്റെ പേരില്‍ മഞ്ചേരി മുട്ടപ്പാലത്താണ് ഇവരുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.ഇവര്‍ക്കെതിരെ പരാതിയുമായി ആരും രംഗത്ത് എത്തിയിരുന്നില്ല. തുടര്‍ന്ന് നിയമവിരുദ്ധമായി പണമിടപാട് നടത്തിയതിന് പ്രതികള്‍ക്കെതിരെ ബാനിങ്ങ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം ( ബഡ്‌സ്) നിയമപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു.
‘എന്റെ ഉസ്താദിനൊരു വീട് എന്ന പേരില്‍ ആണ് പദ്ധതി ഇവര്‍ നടപ്പിലാക്കിയിരുന്നത്. മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവിലാണ് വന്‍ തട്ടിപ്പ് നടന്നിരിക്കുന്നത്.
ട്രസ്റ്റിന്റെ പേരില്‍ മഞ്ചേരി മുട്ടപ്പാലത്താണ് ഇവരുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഒട്ടേറെ പേര്‍ ഇവിടേക്ക് പണവുമായി എത്തുന്നതായി ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
തുടര്‍ന്ന് ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചരയോടെ ഓഫീസ് വളഞ്ഞ് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഒരാള്‍ ഓടി രക്ഷപെട്ടു.
ഓഫീസില്‍ നിന്നും 58.5 ലക്ഷം രൂപ, ആറ് മൊബൈല്‍ ഫോണുകള്‍, നോട്ടെണ്ണല്‍ യന്ത്രം, റസീറ്റ് ബുക്കുകള്‍, കരാര്‍ രേഖകള്‍ എന്നിവയും രണ്ടാം പ്രതി അബ്ദുള്‍ ജബ്ബാറിന്റെ വീട്ടില്‍ നിന്നും 30,70,000 രൂപയും പിടിച്ചെടുത്തു. ട്രസ്റ്റിന്റെ ഓഫീസ് പൊലീസ് പൂട്ടി.