കുമ്പള: മാനവിക മൂല്യങ്ങൾ ഉയർത്തി പിടിച്ച് മുസ്ലിം ലീഗ് നടത്തിയ സേവന പ്രവർത്തനത്തിന് ശക്തി പകരാൻ ‘എന്റെ പാർട്ടിക്ക് എന്റെ ഹദിയ’ ക്യാമ്പയിൻ ശക്തമായി പ്രവർത്തന ഫണ്ട് ശേഖരിക്കണമെന്നും ഓരോ വാർഡിലെയും വീടുകളിൽ സന്ദർശനം നടത്തി പാർട്ടിയുടെ സന്ദേശം പ്രചരിപ്പിക്കാൻ പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നിട്ട് ഇറങ്ങണമെന്നും മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി നേതൃ യോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിൽ മുഴുവൻ വാർഡ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി മാറും വാർഡിലെ പ്രധാനപ്പെട്ട മുസ്ലിം ലീഗിൻ്റെയും പോഷക സംഘടനയുടെ നേതാക്കളെയും കുമ്പള ബാഫഖി തങ്ങൾ സൗധം പാർട്ടി ഓഫിസിൽ വെച്ച് യോഗം വിളിച്ചു ചേർക്കാനും കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് അടിയന്തിര യോഗം തീരുമാനിച്ചു.അഡ്വ: സക്കീർ അഹ്മദ് അധ്യക്ഷത വഹിച്ചു.
മുസ്ലീം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ് ഉൽഘാടനം ചെയ്തു. മണ്ഡലം ഭാരവാഹികളായ അഷ്റഫ് കർളെ, എ കെ ആരിഫ്, പഞ്ചായത്ത് ഭാരവാഹികളായ കെ വി യൂസുഫ്, ടി എം ഷുഹൈബ്, ഇബാഹിം ബത്തേരി, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.