നാടിളക്കി പ്രചരണങ്ങൾ അന്തിമഘട്ടത്തിലേക്ക്; സാഹിത്യോത്സവിന് ഇന്ന് കൊടിയുയരും

Latest കേരളം പ്രാദേശികം

മുള്ളേരിയ: എസ് എസ് എഫ് 29 മത് എഡിഷൻ കാസർകോട് ജില്ലാ സാഹിത്യോത്സവിൻ്റെ പ്രചരണം അന്തിഘട്ടത്തിലേക്ക് കടന്നു. നാടും നഗരവും കീഴടക്കി മുള്ളേരിയ ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച പാണ്ട് വണ്ടി സമാപിച്ചു. മാപ്പിളടുക്കയിൽ നിന്ന് തുടക്കം കുറിച്ച് പഴമ പാട്ടുകളോടെ ആലൂരിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വിത്യസ്ത കലാവിഷ്കാരങ്ങൾ അവതരിക്കപ്പെട്ടു.

പ്രചരണാർത്ഥം സംഘടിപ്പിച്ച മഴവിൽ സംഘം സൈക്കിൾ റാലി ഗ്രാമങ്ങളിൽ കുളിർക്കാഴ്ച പകർന്നു. നിരവധി കുരുന്നുകളാണ് സൈക്കിൾ റാലിയിൽ അണിചേർന്നത്.ഇന്ന് ജുമുഅ നിസ്കാരാനന്തരം സിയാറത്ത് നടക്കും. സയ്യിദ് പൂക്കുഞ്ഞി തങ്ങൾ അൽ-അഹ്ദൽ നേതൃത്വം നൽകും.

വൈകുന്നേരം 4 മണിക്ക് സ്വാഗത സംഘം ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ-അഹ്ദൽ കണ്ണവം പതാക ഉയർത്തലോടെ ഈ വർഷത്തെ സാഹിത്യോത്സവിന് ഒദ്യോഗിക തുടക്കം കുറിക്കും.

പതാക മരം പള്ളപ്പാടി മഖാം സിയാറത്തിന് ശേഷം പള്ളപ്പാടിയിൽ നിന്ന് ജാഥയായി നഗരിയിലേക്ക് കൊണ്ട് വരും, സംഘാടക സമിതി ഭാരവാഹികൾ സ്വീകരിക്കും. സാഹിത്യോത്സവ് ഞായാറാഴ്ച സമാപനം കുറിക്കും.

Leave a Reply

Your email address will not be published. Required fields are marked *