കാഞ്ഞങ്ങാട് : നവാഭാരത് സയൻസ് കോളേജ് ഒന്നാം വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അര്‍ബുദ രോഗത്തെക്കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളിൽ വളര്‍ത്തുക, അര്‍ബുദരോഗം മുന്‍കൂട്ടി കണ്ടുപിടിക്കുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ചികിത്സ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമായിട്ടാണ് വിദ്യാർത്ഥികളുടെ സെമിനാർ, ഫ്ലാഷ് മൊബ്, ബോധവൽക്കരണ പരുപാടികൾ നടന്നു.
ഇന്നത്തെ കാലഘട്ടത്തില്‍ സര്‍വ സാധാരണമായി മാറിയ ഒരു രോഗമാണ് കാന്‍സര്‍.
കഴിക്കുന്ന ഭക്ഷണവും ജീവിത ശൈലിയുമാണ് ഇത്തരത്തില്‍ അര്‍ബുദത്തെ പടര്‍ന്നു പന്തലിച്ച ഒരു വന്‍മരമായി മാറുന്നതിനായി സഹായിക്കുന്നത് എന്ന് നവാഭാരത് സയൻസ് കോളേജ് യൂണിയൻ ചെയർപേഴ്സൺ റെസ്മി കണ്ണൂർ പ്രസ്ഥാവിച്ചു.
പരിപാടി നവാഭാരത് സയൻസ് കോളേജ് ഡയറക്ടർ ആബിദ് എടച്ചേരി ഉത്ഘാടനം ചെയ്തു.
അധ്യാപകരായ ബബിത നീലേശ്വരം, അനഘാ, രാധാകൃഷ്ണൻ, ഹർഷ ബേക്കൽ, യൂണിയൻ ഭാരവാഹികളായ മമ്നൂന, ഷർമിന, റോസ് മോൾ, നസ്രി, അർഫാന തുടങ്ങിയവർ നേതൃത്വം നൽകി.