അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസില്‍ നാടകീയ നീക്കങ്ങള്‍. പിസിസി അധ്യക്ഷ സ്ഥാനം നവജ്യോത് സിംഗ് സിദ്ദു രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറി.
പഞ്ചാബിനായി വ്യക്തിത്വം പണയപ്പെടുത്തി ഒത്തുതീര്‍പ്പുകള്‍ക്ക് തയാറല്ല. ഇതിനാല്‍ സ്ഥാനം രാജിവയ്ക്കുന്നു. കോണ്‍ഗ്രസിനെ സേവിക്കുന്നത് തുടരുമെന്നും രാജിക്കത്തില്‍ സിദ്ദു വ്യക്തമാക്കുന്നു.
ജൂലൈയിലാണ് പിസിസി അധ്യക്ഷനായി സിദ്ദു ചുമതലയേറ്റത്. അമരീന്ദര്‍ സിംഗ് ഉയര്‍ത്തിയ ഭീഷണി തകര്‍ത്താണ് രാഹുല്‍ ഗാന്ധി പഞ്ചാബില്‍ സിദ്ദുവിലൂടെ മാറ്റങ്ങള്‍ കൊണ്ടുവന്നത്.