മഴ വേണം; ഉത്തർപ്രദേശിൽ തവളക്കല്യാണം നടത്തി; വിഡിയോ കാണാം

Latest ഇന്ത്യ

മഴ പെയ്യിക്കാൻ ഉത്തർപ്രദേശിൽ തവളക്കല്യാണം നടത്തി. ഗോരഖ്പൂരിലാണ് ഇന്നലെ രാത്രി വിശ്വാസപ്രകാരം തവളക്കല്യാണം നടത്തിയത്. ഇതിന്റെ വിഡിയോ ഇപ്പോൾ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ൈവറലാണ്. രണ്ടു തവളകൾക്ക് മാല ചാർത്തി പുഷ്പങ്ങൾ വിതറിയാണ് ചടങ്ങ് നടത്തിയത്.

ഒട്ടേറെ േപർ ചടങ്ങിന് സാക്ഷിയാകാൻ എത്തിയിരുന്നു.വരള്‍ച്ചയ്ക്ക് സമാനമായ അവസ്ഥയാണെന്നും ഇത് മാറുന്നതിനാണ് ചടങ്ങ് നടത്തിയതെന്ന് ഹിന്ദു മഹാസംഗ് പറയുന്നു. തവളക്കല്യാണത്തിലൂടെ മഴ ദൈവം പ്രീതിപ്പെടുമെന്നും മഴ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് നാട്ടുകാര്‍.

Leave a Reply

Your email address will not be published. Required fields are marked *