അബുദാബി കാറഡുക്ക കെ എം എം സി സി ജനറൽ ബോഡി യോഗം ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് ചേർന്നു കാറഡുക്ക പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് ഹാരിസ് കുണ്ടാർ അദ്ധ്യക്ഷത വഹിച്ചു.കാസറഗോഡ് ജില്ലാ കെ എം സി സി പ്രസിഡന്റ് പൊവ്വൽ അബ്ദുൽ റഹ്മാൻ ഉത്ഘാടനം ചെയ്തു
അഷ്‌റഫ് എം എം ആദൂർ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു കഴിഞ്ഞ കാലയളവിൽ കാറഡുക്ക കമ്മിറ്റി നടത്തിയ ജീവ കാരുണ്യ പ്രവർത്തനം പ്രശംസീനിയമാണെന്നും മുന്നോട്ടുള്ള പ്രവർത്തനം ഊർജ്ജിതപ്പെടുത്തണമെന്നും അബ്ദുൽ റഹ്മാൻ ഉത്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു
ജില്ലാ കെ എം സി സി ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാറമൂല,ട്രഷറർ അബ്ദുൽ റഹ്മാനാജി, സുലൈമാൻ കാനക്കോട്, അസീസ് പെർമുദെ ,മണ്ഡലം ട്രഷറർ ഷാഫി നാട്ടക്കൽ, അബ്ദുള്ള നടുക്കുന്നിൽ, മമ്മി കുണ്ടാർ, നിസാർ കാനക്കോട് തുടങ്ങിയവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി
പ്രസിഡന്റ് : ശരീഫ് കാനക്കോടിനെയും ജനറൽ സെക്രട്ടറി : അബ്ദുല്ല നടുകുന്നിനെയും ട്രെഷററായി : ശംസു പടിയെത്തടുക്കയെയും ഓർഗനൈസിങ് സെക്രെട്ടറിയായി : നിസാർ കാനക്കോടിനെയും തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ വൈസ് പ്രസിഡന്റായി കാദർ നാട്ടക്കൽ ,താജുദ്ദീൻ മുള്ളേരിയ ,ഫൈസൽ റഹ്‌മത് നഗർ ,നൗഷാദ് എസി എന്നിവരെയും ജോയിൻ സെക്രെട്ടറിമാരായി നാച്ചു കുണ്ടാർ ,ഹുസൈൻ നടക്കുന്നു ,റഫീഖ് പി ബി ,സാദിഖ് മീത്തൽ എന്നിവരെയും സ്പോർട്സ് & മീഡിയ കൺവീനർ,അബ്ദുല്ല മീത്തൽ, അഡ്വൈസറി ബോർഡ് മെമ്പർമാരയി മുഹമ്മദ് കുഞ്ഞി സി എ ച്, സുലൈമാൻ കാനക്കോട്, ബഷീർ മുള്ളേരിയ എന്നിവരെയും തെരെഞ്ഞെടുത്തു.റിട്ടേർണിംഗ് ഓഫീസർമാരായ അസീസ് ആറാട്ടുക്കടവ് ,അഷ്‌റഫ് ബദിയഡുക്ക തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു . അഷ്‌റഫ് എം എം സ്വാഗതവും , ട്രഷറർ ഷംസു പടിയത്തടുക്ക നന്ദിയും പറഞ്ഞു.